വെല്ലൂർ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പുവേദികളിൽ കത്തിക്കയറി ടിവികെ നേതാവ് വിജയ്.
മുഖ്യമന്ത്രിയുടെ യഥാർഥ സുഹൃത്തുക്കൾ കൈക്കൂലിയും അഴിമതിയുമാണെന്ന് പറഞ്ഞ വിജയ് രാഷ്ട്രീയ നേട്ടത്തിൽ മാത്രമാണു മുഖ്യമന്ത്രിക്കു താത്പര്യമുള്ളതെന്നും ആരോപിച്ചു.
സ്വത്തുവിവരങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രി തയാറാകണം. എന്താണ് വരുമാനശ്രോതസ്. കഠിനാധ്വാനം ചെയ്തുണ്ടാക്കിയതാണോ അതോ അധികാരത്തിലെത്തിയശേഷം വാരിക്കൂട്ടിയതാണോ? ഇതു പരസ്യമായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്കു കഴിയുമോ എന്നും വെല്ലൂരിൽ നടന്ന പൊതുയോഗത്തിൽ വിജയ് വിമർശിച്ചു.